Sunday, May 19, 2024
keralaNews

ഡ്രൈവിങ് ടെസ്റ്റുകളും കാലിച്ചന്തകളും ഇല്ല

രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. മോട്ടര്‍ വാഹന ഡ്രൈവിങ് ക്ലാസുകള്‍, ടെസ്റ്റുകള്‍ എന്നിവ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തി. വാണിയംകുളം, കുഴല്‍മന്ദം കന്നുകാലിച്ചന്തകള്‍ രണ്ടാഴ്ചത്തേക്കു നിര്‍ത്താനും ഉത്തരവിട്ടു.

കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷകര്‍ക്കു ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തുന്ന എല്ലാവിധ പരിശീലന ക്ലാസുകളും ഉടന്‍ നിര്‍ത്തുമെന്ന് ആര്‍ടി ഒാഫിസറും അറിയിച്ചു. മേലാര്‍കോട് പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.