Thursday, May 9, 2024
keralaLocal NewsNews

മുട്ടപ്പള്ളി 35ല്‍ ഓട്ടോ റോഡില്‍ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ക്കൂട്ടുതറയില്‍ നിന്നും മുട്ടപ്പള്ളി 40 ഏക്കര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു അപകടം.ഓട്ടോ വരുന്നതിനിടെ റോഡിന് കുറുകെ എടുത്തുചാടിയ ആടിനെ രക്ഷിക്കാനായി ഓട്ടോ തിരിച്ചതാണ് അപകടമുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മുട്ടപ്പള്ളി സ്വദേശികളായ മൂന്ന് പേരെയും മുക്കൂട്ടുതറ അസീസി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.സാരമായി പരിക്കേറ്റ വള്ളചിറവീട്ടില്‍ മനോജ് (40), ചൂണ്ടശ്ശേരിയില്‍ സോദരന്‍ (55)എന്നിവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പള്ളികുളം അപ്പച്ചന്‍ (68)ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്.ചെറിയ പരിക്ക്
പറ്റിയ ഉറുമ്പില്‍ മഹേഷ് (30)മരുന്ന് വാങ്ങി വീട്ടിലേക്ക് പോയി.അപകടത്തില്‍പ്പെട്ട ഓട്ടോ മുട്ടപ്പള്ളി 40 ഏക്കര്‍ സ്വദേശിയുടെ ആണെന്നും പറയുന്നു.ആശുപത്രി അധികൃതര്‍ എരുമേലി പോലീസില്‍ വിവരമറിയിച്ചു.