Wednesday, May 15, 2024
keralaNews

കുമ്മനം രാജശേഖരന്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി അംഗമായി ചുമതലയേറ്റു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ച മിസോറം മുന്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായാണ് കുമ്മനം ചുമതലയേറ്റത്.ക്ഷേത്ര ദര്‍ശനത്തോടെ ചുമതല ഏറ്റെടുത്തെന്ന് കുമ്മനം പറഞ്ഞു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിറെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഭരണ സമിതി അംഗമായതില്‍ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടന്നു. കള്ളക്കേസ് സിപിഎം ശ്രമഫലമായാണെന്നും ബിജെപി നേതാക്കള്‍ക്ക് ഇതില്‍ പങ്കില്ല. കേസില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞ ശേഷമാണ് താന്‍ ചുമതലയേല്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.