Friday, May 3, 2024
Local NewsNews

പുഞ്ചവയലില്‍ ഭര്‍ത്താവിനും – ഭാര്യയും വെട്ടേറ്റു

മുണ്ടക്കയം: പുഞ്ചവയല്‍ 504 ല്‍ ഭര്‍ത്താവിനും – ഭാര്യയ്ക്കും വെട്ടേറ്റു. ഇന്ന് ഉച്ച കഴിഞ്ഞ് അല്പം മുമ്പാണ് സംഭവം. കണ്ടംങ്കേരി വീട്ടില്‍ തോമസ്, ഭാര്യ ഓമന എന്നിവര്‍ക്കാണ് വെട്ടേറ്റത്.

തോമസിന് തലക്കും, ഓമനക്ക് കഴുത്തിനുമാണ് പരിക്ക്. വീടിന് സമീപത്ത് കുളിക്കാനായി പോകുന്നതിനിടെയായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും മുണ്ടക്കയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിര് തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.