Friday, May 10, 2024
indiaNews

തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം.

കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമായതോടെ തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം .ഇന്നുമുതല്‍ നിയന്ത്രങ്ങള്‍ പ്രാബല്യത്തില്‍ വരും . അനാവശ്യമായി കൂട്ടംകൂടുന്നവര്‍ക്കെതിരെയും പുറത്തിറങ്ങുന്നവര്‍ക്കെതിരെയും പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി .

സംസ്ഥാനത്ത് ഇന്ന് മുതല്‍ മെഡിക്കല്‍ സ്റ്റോര്‍, പാല് വിതരണം ഒഴികെ പഴം, പച്ചക്കറി, മല്‍സ്യം, മാംസം, പലചരക്കു, ഹോട്ടല്‍ അടക്കം മുഴുവന്‍ സ്ഥാപനങ്ങളും രാവിലെ 6 മുതല്‍ ഉച്ചക്ക് 12 വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു .50%യാത്രക്കാരുമായി മാത്രമേ പൊതു ഗതാഗത സര്‍വീസ് നടത്താന്‍ അനുമതിയുള്ളു, 50%ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും.കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാണ്.

അതേസമയം , സംസ്ഥാനത്ത് രോഗ വ്യാപനവും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാകുകയാണ് .തമിഴ്നാട്ടില്‍ ചികിത്സയില്‍ ആയിരുന്ന നാലുപേര്‍ ഇന്ന് ഓക്സിജന്‍ കിട്ടാതെ മരിച്ചു.ചെന്നൈ ചെങ്കല്‍പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 13 രോഗികള്‍ മണിക്കൂറുകളുടെ ഇടവേളയില്‍ ഓക്സിജന്‍ കിട്ടാതെ കഴിഞ്ഞദിവസം മരിച്ചിരുന്നു.ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ന് രാവിലെ നാലു പേര്‍ മരിച്ചത്.എന്നാല്‍ ,ഓക്സിജന്‍ കിട്ടാത്തതാണ് മരണ കാരണമെന്നത് ആശുപത്രി അധികൃതര്‍ നിഷേധിച്ചു .