Friday, May 17, 2024
educationkeralaNewsObituary

പൂക്കോട്  സിദ്ധാര്‍ഥിന്റെ മരണം: 6 പ്രതികള്‍ അറസ്റ്റില്‍

പൂക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ മൊഴിയെടുക്കാന്‍ വിളിപ്പിച്ച 8 പേരില്‍ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സുല്‍ത്താന്‍ബത്തേരി സ്വദേശി ബില്‍ഗേറ്റ് ജോഷ്വാ, ഇടുക്കി സ്വദേശി അഭിഷേക് എസ്, തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി, തൊഴുപുഴ സ്വദേശി ഡോണ്‍സ് ഡായി , തിരുവനന്തപുരം സ്വദേശി രഹന്‍ ബിനോയ് , തിരുവനന്തപുരം സ്വദേശി ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വിശദമായ ചോദ്യം ചെയ്യലില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആള്‍ക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു.

ഈ ആറുപേരും സിദ്ധാര്‍ഥിനെ മര്‍ദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികള്‍ക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നി കുറ്റങ്ങള്‍ ചുമത്തിയതായും പൊലീസ് പറഞ്ഞു.