Saturday, April 20, 2024
keralaNewsObituary

കയ്പമംഗലത്ത് അമ്മയെയും വിദ്യാര്‍ത്ഥിയായ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: കയ്പമംഗലത്ത് അമ്മയെയും വിദ്യാര്‍ത്ഥിയായ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കയ്പമംഗലം ഗ്രാമലക്ഷ്മി റോഡിന് സമീപം കോലോത്തും പറമ്പില്‍ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ(34), മകന്‍ മുഹമ്മദ് റിഹാന്‍(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ഭര്‍ത്യഗൃഹത്തിലെ കിടപ്പുമുറിയില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്. ഫൗസിയ കെട്ടി തൂങ്ങിയ നിലയിലും, മുഹമ്മദ് റിഹാന്‍ കട്ടിലിലും മരിച്ച് കിടക്കുന്നതായാണ് കണ്ടത്. ഫൗസിയയുടെ ഭര്‍ത്താവ് മുഹമ്മദ് റാഫി വിദേശത്താണ്. റാഫിയുടെ മാതാവും പിതാവുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. റാഫിയുടെ പിതാവ് മുഹമ്മദ് രണ്ടരയോടെ പുറത്തേക്ക് പോയി ആറ് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. റാഫിയുടെ മാതാവ് ജമീല മകളുടെ വീട്ടില്‍  പോയിരിക്കുകയായിരുന്നു. കയ്പമംഗലം ഹിറ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിഹാന്‍. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ നാളെ ഇന്‍ക്വസ്റ്റ് നടത്തി നടപടികള്‍ പൂര്‍ത്തിയാക്കും