Friday, May 3, 2024
EntertainmentkeralaNews

ആട്ടവും പാട്ടുമായി മുണ്ടക്കയം ട്രൈബല്‍ ബിനാലെ ഒന്നാം പതിപ്പിന് സമാപനം

മുണ്ടക്കയം: ഗോത്രാ താളങ്ങളുടെ മാസ്മരികത നിറഞ്ഞ അന്തരീക്ഷത്തിൽ ആട്ടവും പാട്ടമായി ട്രൈബൽ ബിനാലെക്കു സമാപനം.ഏപ്രിൽ 21, 22 തിയതികളിൽ ട്രൈബൽ ഹാംലെറ്റായ മുരിക്കും വയലിൽ നടന്ന ബിനാലെ ഏറെ ശ്രദ്ധേയമായി.  മല അരയസൂദായത്തിൻ്റെ അനുഷ്ഠാന കലയായ ഐവർ കളിയോടെ ആരംഭിച്ച ബിനാലെയിൽ നാടിൻ്റെ  നാനഭാഗത്തു നിന്നായി നിരവധി പേർ പങ്കെടുത്തു രാജ്യത്തെയും വിദേശ രാജ്യങ്ങളിലെയും തിരഞ്ഞെടുത്ത 27 ഗോത്ര നൃത്തങ്ങൾ പരമ്പരാഗത വേഷവിധാനങ്ങളോടെ മുന്നിലേറെ വരുന്ന കലാപ്രതിഭകളാണ് അവതരിപ്പി ച്ചത്.റെഡ് ഇന്ത്യൻ സ്, അഫ്രിക്ക ഓസ്ട്രേലിയ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ നൃത്തങ്ങളാണ് പരമ്പരാഗത രൂപത്തിൽ അവതരിപ്പിച്ചത്., ഓസ്റ്റഗോത്ര പൈതൃകങ്ങളുടെ ശരിയായ പ്രതിഷ്ഠാപനമായിരുന്നു ട്രൈബൽ ബിനാലെ എന്ന് എഴുത്തുകാരൻ ഡോ:രാജേഷ് കെ.എരുമേലി പറഞ്ഞു. കോളജിൻ്റെ നാൽപതിനായിരം സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടവും ഗ്രൗണ്ടുമാണ് ബിനാലെ പ്രദർശനങ്ങൾക്കും, മറ്റുമായി ഒരുങ്ങിയത്. കെ.ആർ.ഗംഗാധരൻ ഐ.ആർ.എസ്., പ്രൊഫ: വി.ജി.ഹരീഷ് കുമാർ പ്രൊഫ: സ്വാതി കെ.ശിവൻ, പ്രൊഫ: സുബിൻ വി.അനിരുദ്ധൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു.ബിനാലെയുടെ രണ്ടാം പതിപ്പിൽ വിവിധരാജ്യങ്ങളിലെ ഗോത്രകലാകാരന്മാരെ നേരിട്ട് എത്തിക്കുമെന്ന് മല അരയ മഹാസഭയുടെ ജനറൽ സെക്രട്ടറി പി.കെ.സജീവ് പറഞ്ഞു.