Monday, May 13, 2024
Newsworld

റഷ്യന്‍ ആക്രമണം; 7 പേര്‍ കൊല്ലപ്പെട്ടു.

യുക്രെയ്‌നെ വളഞ്ഞ് റഷ്യന്‍ ആക്രമണം. സേനാ കേന്ദ്രങ്ങള്‍ ആക്രമിച്ചു. റഷ്യക്കൊപ്പം ബെലാറൂസും യുക്രെയ്ന്‍ വിമതരും കൂടി ചേര്‍ന്നതോടെ സ്ഥിതി രൂക്ഷമായി. ഒഡേസയിലും മാരിയോപോളിലും റഷ്യന്‍ സൈന്യമിറങ്ങി. റഷ്യന്‍ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ അറിയിച്ചു.തിരിച്ചടിച്ച് യുക്രെയ്‌നും. റഷ്യയുടെ അഞ്ച് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും വെടിവച്ചിട്ടെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. ലുഹാന്‍സ്‌ക് മേഖലയിലാണ് വിമാനങ്ങള്‍ വെടിവച്ചിട്ടത്.