Saturday, April 20, 2024
keralaNewsObituary

കാര്‍ റോഡിലെ പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു

വയനാട് : വയനാട് പുഴമുടിയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കല്‍പ്പറ്റ – പടിഞ്ഞാറത്തറ റോഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പോസ്റ്റില്‍ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.