Monday, April 29, 2024
BusinessindiaNews

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി.

തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും രാജ്യത്തെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി. ഹുറുണ്‍, ഐഐഎഫ്എല്‍ വെല്‍ത്ത് പുറത്തിറക്കിയ 2020ലെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിലാണ് 6.58 ലക്ഷം കോടി രൂപയുടെ സ്വത്തുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നിലെത്തിയത്.ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനത്തിലുണ്ടായ വളര്‍ച്ചയുടെ ഇരട്ടിയാണിത്. ഇതിന് പുറമെ 2020 ല്‍ ആയിരം കോടിയിലേറെ ആസ്തിയുള്ളവരുടെ എണ്ണത്തില്‍ 94 പേരുടെ വര്‍ധനവുണ്ടായി. ഇന്ത്യയിലും വിദേശത്തുമായി ആയിരം കോടിയിലേറെ ആസ്തിയുള്ള 828 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്.റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കുറിയും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത്. 6.58 ലക്ഷം കോടിയാണ് ആസ്തി. 12 മാസത്തിനിടെ 73 ശതമാനം വളര്‍ച്ചയാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.