Wednesday, May 15, 2024
keralaNewspolitics

ഇത്ര പ്രതീക്ഷിച്ചില്ലെന്ന് പിഷാരടി; ധര്‍മജന് ബാലുശ്ശേരിയില്‍ ആവേശ സ്വീകരണം

ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. തുറന്ന ജീപ്പില്‍ സുഹൃത്ത് രമേഷ് പിഷാരടിക്കൊപ്പമാണ് ധര്‍മജനെ പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.തുറന്ന ജീപ്പില്‍ കൈവീശി കാട്ടി സ്ഥാനാര്‍ഥി ധര്‍മജന്‍. സുഹൃത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് രമേഷ് പിഷാരടി ഒപ്പം. ജീപ്പിന് മുന്നിലും പുറകിലുമായി നൂറിലധികം പ്രവര്‍ത്തകരുടെ ബൈക്ക് റാലി. ഇരുവരെയും കാണാന്‍ റോഡിനിരുവശവും വീട്ടമ്മമാര്‍ അടക്കം തടിച്ചു കൂടി.പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത കണ്‍വെന്‍ഷന്‍ ഹാളും നിറഞ്ഞു കവിഞ്ഞു. ആത്മവിശ്വാസം കൂടിയെന്ന് ധര്‍മജനും ഇത്ര വലിയ സ്വീകരണം പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടിയും പറഞ്ഞു. കണ്‍വെന്‍ഷന് ശേഷം ബഹുജന റാലിയോടെയാണ് ആദ്യദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനമായത്.