Friday, April 19, 2024
indiakeralaNews

സ്വര്‍ണ്ണക്കടത്തു കേസ്;  കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് സന്ദീപ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. താന്‍ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ അന്വേഷണ ഏജന്‍സിയെ അറിയിച്ചു. കുറ്റസമ്മതം നടത്താമെന്ന് അറിയിച്ച് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഇതിനെ എന്‍ഐഎ എതിര്‍ത്തില്ല. എന്നാല്‍, സന്ദീപിനെ മാപ്പ് സാക്ഷിയാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.നേരത്തെ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനിടെ തനിക്ക് എന്‍ഐഎയിലും കോടതിയിലും പൂര്‍ണ വിശ്വാസമുണ്ടെന്ന് സന്ദീപ് നായര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ തെളിവെടുപ്പിനു എത്തിച്ചപ്പോഴാണ് തനിക്ക് കോടതിയിലും എന്‍ഐഎയിലും വിശ്വാസമുണ്ടെന്ന് സന്ദീപ് നായര്‍ പ്രതികരിച്ചത്.സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സന്ദീപ് നായര്‍. സരിത്, സ്വപ്ന സുരേഷ് എന്നിവരുമായി സന്ദീപ് നായര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയെയും സന്ദീപിനെയും ഒന്നിച്ചാണ് എന്‍ഐഎ നേരത്തെ പിടികൂടിയത്. സ്വര്‍ണക്കടത്ത് കേസിനു പിന്നാലെ ഇരുവരും ഒളിച്ചു താമസിക്കുകയായിരുന്നു.