Saturday, May 4, 2024
keralaNews

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയ; പ്രതികള്‍ റിമാന്‍ഡില്‍

മൊഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാന്‍ഡില്‍. മൊഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി മുഹമ്മദ് സുഹൈല്‍(27), ഭര്‍തൃമാതാവ് റുഖിയ(55), പിതാവ് യൂസഫ്(63) എന്നിവരെയാണ് 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. മൂന്നുപേരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് ഒളിവിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.