Saturday, May 4, 2024
keralaLocal NewsNews

മണിപ്പുഴയില്‍ അനധികൃത മദ്യവില്പനയും -ചീട്ട് കളിയും സജീവമാകുന്നു.

എരുമേലി ഗ്രാമപഞ്ചായത്തില്‍ മണിപ്പുഴ ടൗണില്‍ അനധികൃത മദ്യവില്‍പ്പന ചീട്ടുകളി സംഘം സജീവമാകുന്നതായി പരാതി.മണിപ്പുഴ ജംഗ്ഷനില്‍ പാലത്തിന് സമീപമുള്ള വനമേഖലയിലാണ് സംഘം സജീവമായി പ്രവര്‍ത്തിക്കുന്നത്. മുമ്പ് നിരവധി തവണ പോലീസ് എത്തി ഇവരെ തടയും പലര്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തുവെങ്കിലും ഏറെ കാലത്തിന് ശേഷം വീണ്ടും സംഘം സജീവമാവുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. അനധികൃത മദ്യവില്‍പ്പന പുറമേ മദ്യപിച്ച് എത്തുന്നതോടെ ശല്യവും ഇവിടെ വ്യാപകമാണ്.വന്‍ തുകയാണ് ഇവിടെ ഇതിനായി ഉപയോഗിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.ഒരു പഞ്ചായത്ത് അംഗത്തെ മകന്റെ നേതൃത്വത്തിലാണ് മണിപ്പുഴയില്‍ മദ്യവില്പനയും ചീട്ട് കളിയും വ്യാപകമായി നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.