Tuesday, May 14, 2024
keralaNews

പമ്പാവാലിയില്‍ വനം വകുപ്പ് ഓഫീസര്‍മാരുടെ അക്രമം; ബിജെപി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു .

പമ്പാവാലി എയ്ഞ്ചല്‍വാലിയില്‍ നാട്ടുകാര്‍ക്കെതിരെ വനം വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ അക്രമത്തില്‍ മര്‍ദ്ദനമേറ്റവരുടെ വീട് ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസമാണ് പമ്പാവാലി ആറാട്ടുകയത്ത് പാലമൂട്ടില്‍ സുനിഷ് പി.എന്‍(42),സൂജാത പാലമൂട്ടില്‍,(32) സുജ മൈലമൂട്ടില്‍(33)എന്നിവരെ യാതൊരു പ്രകോപനവുമില്ലാതെ ഡപ്യൂട്ടി റയിഞ്ചോഫീസറുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്.അക്രമത്തിന് തലേ ദിവസം ഔദ്യോഗികവാഹനത്തില്‍ റോഡ് ബ്ലോക്ക് ചെയ്ത് മദ്യപിച്ചു കൊണ്ടിരുന്ന വനം വകുപ്പുദ്യോഗസ്ഥരെ സുനിഷ് ചോദ്യം ചെയ്തതാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അക്രമത്തിന് എത്തിയതെന്നും നേതാക്കള്‍ പറഞ്ഞു.

അക്രമം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.ബിജെപി സംസ്ഥാന സമിതിയംഗം എന്‍. ഹരി,ജില്ല സെക്രട്ടറി വി സി അജികുമാര്‍ , മണ്ഡലം പ്രസിഡന്റ് കെ. ബി മധു, എരുമേലി ഈസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സന്തോഷ് പാലമൂട്ടില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വീട് സന്ദര്‍ശിച്ചത്.