Wednesday, May 1, 2024
keralaNews

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍. ഇക്കാര്യത്തിലെ അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. യുഡിഎഫ് നേതാക്കള്‍ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.എന്‍സികെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനം. പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.അതേസമയം, ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ഉള്ള യുഡിഎഫ് സംഘം, ഇടുക്കിയില്‍ അനധികൃതമായി മരം മുറിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. ഇടുക്കി എം പി ഡീന്‍ കുര്യയാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ട്. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. മരംമുറി കോണ്‍ട്രാക്ടറെയും കൂട്ടു നിന്ന ഉദ്യേഗസ്ഥരെയും കണ്ടെത്തി ശിക്ഷിക്കണം. നിഷ്‌കളങ്കരായ കര്‍ഷകരെ മാപ്പ് സാക്ഷിയാക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.