Sunday, May 5, 2024
keralaNewsUncategorized

മലയാലപ്പുഴ മന്ത്രവാദം നടത്തിപ്പുകാരായ ദമ്പതികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തിയ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇരുവരുടേയും അറസ്റ്റിനെ തുടര്‍ന്ന് മന്ത്രവാദ കേന്ദ്രമായ വാസന്തി മഠം പോലീസ് പൂട്ടി സീല്‍ വച്ചു.ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയപ്പാട് സ്വദേശികളായ ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വാസന്തീ മഠം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്നായിരുന്നു പരാതി. നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തില്‍ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകള്‍ നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകള്‍ ഇവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മന്ത്രവാദ കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ കസ്റ്റഡിയിലെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നായിരുന്നു ഡിവൈഎഫ്‌ഐ, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടര്‍ന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.