Monday, April 29, 2024
keralaNews

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നിക്കാഹ്

മലപ്പുറം: മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ നിക്കാഹ് നടത്തിയ സംഭവത്തില്‍ നടപടി. മഹല്ല് ഖാസി അടക്കമുളളവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മലപ്പുറം   കരുവാരകുണ്ടിലാണ് സംഭവം. ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കരുവാരകുണ്ട് പൊലീസ് ആണ് നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താവ്, വരന്‍, ചടങ്ങില്‍ പങ്കെടുത്തവര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസുണ്ട്. വീട്ടുകാരുടെ അനുമതിയോടെയാണ് വിവാഹം നടത്തിയതെന്നാണ് വിവരം