Saturday, May 11, 2024
Local NewsNewspolitics

എരുമേലിയില്‍ സിപിഎം അംഗമായിരുന്ന പ്രമുഖ ഇടത് സഹയാത്രികന്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജോസ് കെ. മാണി അംഗത്വം നല്‍കി.

എരുമേലി:
സിപിഎം മുന്‍ അംഗവും പ്രമുഖ ഇടത് സഹയാത്രികനും എരുമേലിയിലെ പ്രമുഖ കുടുംബത്തിലെ അംഗവും – എരുമേലി ടൗണിലെ വ്യാപാരിയുമായ ചാലക്കുഴി സിപി മാത്തന്‍ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കണ്‍വെന്‍ഷനിലാണ് ജോസ് കെ മാണിയില്‍ നിന്നും അംഗത്വം സ്വീകരിച്ചത് . കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ എരുമേലി യൂണിറ്റ് ട്രഷററായി പ്രവര്‍ത്തിച്ച് വരുന്ന സി പി മാത്തന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം മെമ്പര്‍ കൂടിയായിരുന്നു. എന്നാല്‍ മെമ്പര്‍ഷിപ്പ് പിന്നീട് പുതുക്കാതായതോടെ അംഗത്വം റദ്ദാകുകയായിരുന്നു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിപിഎം അടക്കമുള്ള ഇടതുപക്ഷവുമായി ഏറെ ബന്ധമുള്ള സി പി മാത്തന്‍ മുന്നറിയിപ്പുകളില്ലാതെയാണ് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപി മാത്തന്റെ നേതൃത്വത്തില്‍ നടന്ന എല്‍ഡിഎഫിന്റെ ചാലക്കുഴി കുടുംബയോഗം ജില്ലയിലെ പ്രമുഖ സിപിഎം നേതാവാണ് ഉദ്ഘാടനം ചെയ്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് വേണ്ടി സജീവ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. ഇതിനിടെയാണ് സിപിഎമ്മില്‍ അംഗത്വമെടുക്കാതെ സിപി മാത്തന്‍ കേരള കോണ്‍ഗ്രസില്‍ ചേരുന്നത്. ചാലക്കുടി കുടുംബത്തിലെ ബിനോയും കേരള കോണ്‍ഗ്രസ് ചേര്‍ന്നതും ശ്രദ്ധേയമായി . കേരള കോണ്‍ഗ്രസ് ( എം ) പാര്‍ട്ടിക്ക് അണികളുടെ തിരിച്ചു വരവ് ഏറെ ഗുണം ചെയ്യുമെങ്കിലും സിപിഎമ്മിനോട് ഏറെ താല്പര്യമുള്ള എരുമേലിയിലെ പ്രമുഖ കുടുംബത്തില്‍ നിന്നും ഒരാള്‍ കേരള കോണ്‍ഗ്രസില്‍ എത്തിയത് സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. എന്നാല്‍ കേരള കോണ്‍ഗ്രസില്‍ ഇത്രയും അധികം ആളുകള്‍ക്ക് ഒരുമിച്ച് അംഗത്വം നല്‍കുന്നതും ഇതാദ്യമാണ് .കേരള കോണ്‍ഗ്രസില്‍ നിന്നും പി.സി ജോര്‍ജ് പുതിയതായി രൂപീകരിച്ച ജനപക്ഷം പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ് കേരള കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. മുന്‍ എം എല്‍ എ – പി സി ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കി ജനപക്ഷ പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ കേരള കോണ്‍ഗ്രസ് തിരികെയെത്തിയതും ജനപക്ഷം പാര്‍ട്ടിയുടെ ഭാവിയെ തന്നെ അപകടപ്പെടുത്തിയിരിക്കുകയാണ്.
ജനപക്ഷം പാര്‍ട്ടിയുടെ യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് മിഥുല്‍ രാജിന്റെ നേതൃത്വത്തില്‍ നൂറിലധികം യുവാക്കളാണ് കേരള കോണ്‍ഗ്രസ് ചേര്‍ന്നത് .എരുമേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ജോപ്പന്‍ മണ്ഡപത്തിന്റെ നേതൃത്വത്തില്‍ നിരവധി ആളുകള്‍ കേരളകോണ്‍ഗ്രസില്‍ എത്തിയതും ശ്രദ്ധേയമാണ് . എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലയോര മേഖലയില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്ന മുന്‍ പഞ്ചായത്ത് അംഗത്തിന് എല്‍ഡിഎഫ് സീറ്റ് നല്‍കിയ ജെസ്സി കാവാലവും കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു . അണികളുടെ കൂട്ടായ വരവ് കേരള കോണ്‍ഗ്രസിന് പുതിയ ജീവനാണ് നല്‍കുന്നത്. മണ്ഡലം പ്രസിഡന്റ് സക്കറിയ ഡൊമനിക് ചെമ്പകത്തുങ്കല്‍ , മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റുമാരായ അഡ്വ. ജോബി ,ജോബി ചെമ്പകത്തുങ്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജയ്‌സണ്‍സണ്‍ കുന്നത്ത് പുരയിടം, കെ. സുഷീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേരള കോണ്‍ഗ്രസിന്റെ ‘ ഘര്‍വാപസി ‘ ക്ക്
ചുക്കാന്‍ പിടിച്ചത്.