Sunday, May 12, 2024
keralaLocal News

എരുമേലിയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ആകെ പഞ്ചായത്തില്‍ 73 ആയി .

മലയോര മേഖലയായ എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് ആറു പേര്‍ കൂടി സ്ഥിരീകരിച്ചതോടെ പഞ്ചായത്തില്‍ ആകെ 73 പേര്‍ കോവിഡ് ബാധിതരായി.ഏഴാം വാര്‍ഡ് നേര്‍ച്ചപ്പാറയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 151 പേരാണ് പങ്കെടുത്തതില്‍ ആറുപേരും , എരുമേലി ടൗണ്‍ 20-ാ വാര്‍ഡില്‍ ഒരാള്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശോധനയില്‍ നേര്‍ച്ചപ്പാറയില്‍ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വാര്‍ഡിലെ വഴികളെല്ലാം അധികൃതര്‍ അടയ്ക്കുകയും ചെയ്തിരുന്നു. എരുമേലില്‍ കോവിഡ് സാമൂഹ്യ സമ്പര്‍ക്കം വ്യാപനമെന്ന നിലയിലേക്കാണ് പോകുന്നത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും മാക്‌സും ഉപയോഗിക്കണമെന്നും കൈകള്‍ കഴുകണമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ കണ്ടയ്മെന്റ്‌സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.എരുമേലി ടൗണിനോട് ചേര്‍ന്ന ഭാഗമായതിനാല്‍ കച്ചവടക്കാരും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ പറഞ്ഞു.