Saturday, April 20, 2024
InterviewkeralaNewspolitics

പി.എ ഇര്‍ഷാദ് പകരകാരനില്ലാത്ത വികസനനായകന്‍

എരുമേലിയുടെ ഹൃദയതുടിപ്പ് തിരിച്ചറിഞ്ഞ വികസന നായകന്‍.രണ്ട് പതിറ്റാണ്ട് ജനപ്രതിനിധി,ഇതില്‍ ഏഴ് വര്‍ഷം എരുമേലി പഞ്ചായത്ത്   പ്രസിഡന്റ്, സംസ്ഥാനത്ത് ആദ്യമായി ജനകീയ ആസൂത്രണ പദ്ധതി നടപ്പാക്കുന്നതിന് ഭാഗമായി എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോക്ക് തുടക്കം, അങ്ങനെ പകരകാരനില്ലാത്ത ഈ ജനകീയനേതാവ് തന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് എരുമേലി ടൗണ്‍ 20ാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിക്കുന്നത്.
1998-1999ല്‍ പ്രസിഡന്റായിരിക്കെ എരുമേലിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് വഴിയൊരുക്കി കെഎസ്ആര്‍ടിസി ഡിപ്പോക്ക് തുടക്കമായത്.ഈ ജനകീയ നേതാവ് മത്സരിച്ച് വിജയിച്ച പഞ്ചായത്തിലെ വാര്‍ഡുകളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാകുന്നത്.
ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയിലെ മാലിന്യസംസ്‌കരണത്തിന് ശാശ്വതപരിഹാരം കാണുന്നതിന് കാവുങ്ങുംകുഴിയില്‍ മാലിന്യസംസ്‌കാരണ പ്ലാന്റ് സ്ഥാപിച്ചു.മലയോര മേഖലയായ എരുമേലിയില്‍ സാധാരണക്കാര്‍ക്ക് വേണ്ടി ആയൂര്‍വേദ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ മുന്‍കൈയെടുത്തു.ഇതിനിടെ എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോ നിര്‍ത്താനുള്ള ഗൂഢനീക്കത്തിനെതിരെ പ്രതിപക്ഷനേതാവായിരുന്ന പി.എ ഇര്‍ഷാദ് നടത്തിയ നിരഹാരസമരംം വഴിതിരിവായി.

സബ് രജിസ്റ്റര്‍ ഓഫീസ് എരുമേലിയില്‍ നിന്നും മാറ്റാനുള്ള രഹസ്യനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ത്തും ആ നീക്കം തടഞ്ഞും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി.എലിവാലിക്കരയില്‍ വാര്‍ഡ് മെമ്പറായിരിക്കേ എലിവാലിക്കര കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം 2500000,സബ്‌സെന്റര്‍ നിര്‍മ്മാണം 800000,അംഗന്‍വാടിയ്ക്ക് സ്ഥലം വാങ്ങാന്‍ 200000,ഗാന്ധിനഗര്‍ റോഡ് നിര്‍മ്മാണം 20 ലക്ഷം,എലിവാലിക്കര ഈസ്റ്റ് ഒരുകിലോ മീറ്റര്‍ കോണ്‍ക്രീറ്റിംഗ്,35 പെട്രോള്‍ പമ്പ് റോഡ് നിര്‍മ്മാണത്തിന് 12ലക്ഷം,കമ്പിതോട് റോഡിനായി 5ലക്ഷം, 1995 -2000 വാഴക്കാലയില്‍ വാര്‍ഡ് മെമ്പറായിരിക്കെ ആമക്കുന്നില്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു.2005-2010 വരെ എരുമേലി ടൗണ്‍ മെമ്പറായി ഇത് രണ്ടാം തവണയാണ് ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുന്നത്.

മഠംപടി അംഗനവാടി റോഡ് സഞ്ചാരയോഗ്യമാക്കി.കുടിവെള്ള ക്ഷാമം രൂക്ഷമായ എലിവാലിക്കരയില്‍ സ്വന്തം ചെലവില്‍ കിണര്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചതും ഈ ജനകീയ നേതവിനെ ശ്രദ്ധേയനാക്കി.അംഗനവാടിയില്‍ കുട്ടികള്‍ക്ക് ടിവി നല്കിയും ,ആര്‍ച്ച് കോളനിയില്‍ വീടുകളുടെ സംരക്ഷണ ഭിത്തി കെട്ടിയും,,എലിവാലിക്കര നേതാജി റോഡ് കോണ്‍ക്രീറ്റ് ചെയ്യ്തു, വാര്‍ഡിലുടെനീളം വഴിവിളക്കുകള്‍ സ്ഥാപിച്ചും പി.എ ഇര്‍ഷാദ് എന്ന കരുത്തനായ രാഷ്ട്രീയ നേതാവ് വികസന വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചു.രണ്ടുതവണ  എലിവാലിക്കരയില്‍ വാര്‍ഡ് മെമ്പാറയായി തന്റെ വികസന പ്രവര്‍ത്തന മികവ് ചൂണ്ടിക്കാട്ടിയാണ് പി എ ഇര്‍ഷാദ് എന്ന സമര നായകന്‍ പോര്‍ക്കളത്തിലിറങ്ങുന്നത്.