Monday, April 29, 2024
keralaNews

ആരാധനാലയങ്ങളും, ക്ഷേത്രങ്ങളും ഇനി പുണ്യം പൂങ്കാവന കേന്ദ്രങ്ങള്‍; പദ്ധതി ഉദ്ഘാടനം എരുമേലിയില്‍ നടന്നു.

പുണ്യം പൂങ്കാവനം പദ്ധതി യുടെ ആഭിമുഖ്യത്തില്‍ ആരാധനാലയങ്ങളും, ക്ഷേത്രങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍ ആകുന്നതിന്റെ ഭാഗമായി എരുമേലി വലിയമ്പലം ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തില്‍ നടന്ന സമ്മേളനം ബഹുമാന്യനായ ഡിവൈഎസ്പി രമേശ് കുമാര്‍ ക്ഷേത്രം തിരുമേനിക്ക് വൃക്ഷ തൈ കൈമാറികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.തദവസരത്തില്‍ വിശുദ്ധ സേന അംഗങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഉപഹാര സമര്‍പ്പണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാര്‍ നിര്‍വഹിച്ചു,തദവസരത്തില്‍ വിവിധ ക്ഷേത്രങ്ങള്‍ക്കുള്ള ഫല-പുഷ്പ തൈകള്‍ പുണ്യം പൂങ്കാവനം ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ അശോക് കുമാര്‍, റെസിഡന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നിവര്‍ നല്‍കി.

എരുമേലി ഫോറോന ചര്‍ച്ച് അംഗണത്തില്‍ വച്ചു ഫാദര്‍. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍,ഡിവൈഎസ്പി സന്തോഷ് കുമാറില്‍ നിന്നും വൃക്ഷ തൈ ഏറ്റു വാങ്ങുകയും എരുമേലി വാവര്‍ പള്ളിയില്‍ വച്ചു ജമാ അത് ഭാരവാഹികള്‍ ഡിവൈഎസ്പി രമേശ് കുമാറില്‍ നിന്നും ഏറ്റു വാങ്ങിയിട്ടുള്ളതാണ്.ചടങ്ങുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍,റവന്യൂ,ഫോറെസ്റ്റ് ഡിപ്പാര്‍ട്‌മെന്റ്,പുണ്യം പൂങ്കാവനം പ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,എന്നിവര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് പുണ്യം പൂങ്കാവനം കോ -ഓര്‍ഡിനേറ്റര്‍ ഷിബു എംഎസ്, ടീം അംഗങ്ങളായ എസ്‌ഐ ജോര്‍ജ് കുട്ടി,എഎസ്‌ഐ അനില്‍ കുമാര്‍, സിപിഓ വിശാല്‍, ജയലാല്‍, പ്രവര്‍ത്തകരായ നിജില്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.