Wednesday, May 22, 2024
keralaNews

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 779 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും രണ്ടു പേര്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 776 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്ബര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ജില്ലയില്‍ ഇതുവരെ 165308 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 157723 പേര്‍ സമ്ബര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.1. മല്ലപ്പുഴശേരി സ്വദേശി (73 ) 11.09.2021 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2. കുളനട സ്വദേശി (56) 11.09.2021 ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 1120 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 153886 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10413 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10163 പേര്‍ ജില്ലയിലും 250 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 16922 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 1436 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 4024 സാമ്ബിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.4 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്ബറില്‍ വൈകുന്നേരം 4.30 ന് കൂടി.