Sunday, May 19, 2024
keralaNewsObituaryworld

കാനഡയില്‍ ബോട്ടില്‍ നിന്നു വീണു മലയാളി മരിച്ചു

കാനഡ : കാനഡയിലെ കിച്ചനറില്‍ ബോട്ടില്‍ നിന്നു വീണ് കണ്ണൂര്‍ പുഷ്പഗിരി സ്വദേശി മരിച്ചു.കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത വൈസ് പ്രസിഡന്റുമായിരുന്ന പരേതനായ ജോര്‍ജ് വടകരയുടെ മകന്‍ അതുല്‍ ജോര്‍ജാണ് (30) മരിച്ചത്.                                                                         അതുലും കുടുംബവും കഴിഞ്ഞദിവസം നടത്തിയ ബോട്ട് സവാരിക്കിടയില്‍ കാനഡയിലെ കിച്ചനര്‍ എന്ന സ്ഥലത്ത് വച്ച് വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.