Thursday, May 9, 2024
keralaNews

പെരുമ്പാവൂരില്‍ യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.

പെരുമ്പാവൂര്‍ രായമംഗലത്ത് യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. രായമംഗലം കണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അല്‍ക്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. അല്‍ക്കയുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ക്ക് കഴുത്തിനും തലയ്ക്കും പരിക്കുണ്ട്.ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. മാരകായുധവുമായെത്തിയ യുവാവ് വീടിനുള്ളില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ അല്‍ക്കയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇരിങ്ങോള്‍ സ്വദേശി എല്‍ദോസാണ് പ്രതിയെന്ന സംശയത്തിലാണ് പൊലീസ്.