Friday, May 10, 2024
keralaNews

ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍

ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാല്‍ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീക്കര്‍ എം ബി രാജേഷ് പ്രഖ്യാപിച്ചു.അടൂരില്‍ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാര്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്.