Sunday, May 5, 2024
keralaNewspolitics

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6161…….

പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്ക്. എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 6161 വോട്ടുകള്‍ക്ക് ഇപ്പോള്‍ പൂഞ്ഞാറില്‍ ലീഡ് ചെയ്യുകയാണ്. തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു. തൃശൂര്‍ മണ്ഡലത്തില്‍ ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലും പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് ഇടതു മുന്നണി ലീഡ് തിരിച്ചുപിടിച്ചു.

മണ്ഡലം, സ്ഥാാര്‍ത്ഥി, ലീഡ് എന്ന ക്രമത്തില്‍

ചങ്ങനാശേരി – ജോബ് മൈക്കിള്‍ – 4360

ഏറ്റുമാനൂര്‍ – വി.എന്‍. വാസവന്‍ – 520

കടുത്തുരുത്തി – മോന്‍സ് ജോസഫ് – 337

കാഞ്ഞിരപ്പള്ളി – എന്‍. ജയരാജ് – 1318

കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ – 2764

പാലാ – മാണി സി. കാപ്പന്‍ – 5508

പൂഞ്ഞാര്‍ – അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ – 5177

പുതുപ്പള്ളി – ഉമ്മന്‍ ചാണ്ടി – 1037

വൈക്കം – സി.കെ. ആശ – 6340