Wednesday, May 8, 2024
indiaNews

ഡ്രോണ്‍ വഴി ആയുധങ്ങളും പണവും കടത്തിയ മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ അറസ്റ്റില്‍.

ഡ്രോണ്‍ വഴി പാകിസ്താനില്‍ നിന്ന് ആയുധങ്ങളും പണവും ജമ്മു കശ്മീരിലെ രജൗരി ജില്ലയിലേക്ക് കടത്തിയ മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരരെ അറസ്റ്റ് ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ദില്‍ബാഗ് സിങ് പറഞ്ഞു.രജൗരി സെക്ടറില്‍ വെള്ളിയാഴ്ച വൈകീട്ടോടെ പൊലീസും രാഷ്ട്രീയ റൈഫിള്‍സ് 38 യൂനിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരുടെ പദ്ധതി തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.അറസ്റ്റിലായ മൂന്ന് ഭീകരരും കശ്മീരിലെ താമസക്കാരാണ്. രജൗരിയിലും പൂഞ്ചിലുമായി സെപ്റ്റംബര്‍ 11ന് ശേഷം ഇത്തരത്തിലുള്ള മൂന്നാമത് ഓപ്പറേഷനാണ് നടത്തിയതെന്ന് പൊലീസ് അവകാശപ്പെട്ടു.