Sunday, May 19, 2024
indiaNews

മഞ്ഞ നിറമുള്ള അപൂര്‍വ്വയിനം ആമയെ കണ്ടെത്തി .

sunday special.
[email protected]

മഞ്ഞ നിറത്തില്‍ അപൂര്‍വമായി മാത്രം കാണുന്ന ആമയെ നേപ്പാളിലെ ധനുഷാ ജില്ലയിലെ ധനുഷാദം മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ മേഖലയില്‍ കണ്ടെത്തി.ഇന്ത്യന്‍ ഫ്ലാപ് ഷെല്‍ എന്ന ആമയിനത്തില്‍പ്പെടുന്ന മഞ്ഞ നിറമുള്ള ആമയെയാണ് കണ്ടെത്തിയത്.ഈ ആമയെ ദൈവമായി കണ്ട് ആരാധിക്കുകയാണ് ഇപ്പോള്‍ നേപ്പാളുകാര്‍.ഹിന്ദു പുരാണങ്ങളിലെ വിശ്വാസങ്ങളുടെ ഭാഗമായ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരമായ കൂര്‍മ്മാവതാരമായാണ് നേപ്പാളുകാര്‍ ഈ ആമയെ കാണുന്നത്സാധാരണ കണ്ടുവരുന്ന അതേ വലുപ്പത്തിലുള്ള ഈ മഞ്ഞ നിറമുള്ള ആമക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു.
ഏതായാലും ധനുഷാ ജില്ലയില്‍ കണ്ടെത്തിയ ഈ മഞ്ഞ നിറത്തിലുള്ള ആമ ഗ്രാമവാസികളില്‍ ദൈവീക പരിവേഷത്തോടെ കഴിയുമ്പോഴും ഇതേക്കുറിച്ചുള്ള പഠനവും നടക്കുന്നതായും അധികൃതര്‍ പറഞ്ഞു. മൃഗത്തെ ഇന്ത്യന്‍ ഫ്‌ലാപ്പ് ഷെല്‍ കടലാമയായി തിരിച്ചറിഞ്ഞ മിഥില വൈല്‍ഡ്ലൈഫ് ട്രസ്റ്റ്, ക്രോമാറ്റിക് ലൂസിസം എന്ന അള്‍ട്രാ-അപൂര്‍വ ജനിതകമാറ്റത്തില്‍ നിന്നാണ് ഈ ജീവിക്ക് തനതായ നിറം ലഭിക്കാന്‍ കാരണമെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഈ തകരാര്‍ ഉള്ള ജീവികളില്‍ ത്വക്കിന്റെ നിറം വിളറിയ, മഞ്ഞ നിറങ്ങളിലാണ് കാണപ്പെടുക.മൃഗങ്ങളില്‍ കളര്‍ പിഗ്മെന്റേഷന്റെ അഭാവത്തിലും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.നേപ്പാളില്‍ ഈ സൃഷ്ടിക്ക് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുണ്ടെന്ന് ഉരഗ വിദഗ്ധനായ കമല്‍ ദേവ്‌കോട്ട അഭിപ്രായപ്പെടുന്നു.കടലാമകള്‍ക്കും നേപ്പാളില്‍ മതപരവും സാംസ്‌കാരികവുമായ മൂല്യമുണ്ട്.വിഷ്ണുവിന്റെ ആമ അവതാര്‍ കുര്‍മ എന്നറിയപ്പെടുന്നുവെന്നും വിവിധ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നുണ്ട്.ഈ ആമയിലെ ക്രോമാറ്റിക് ലൂസിസത്തിന്റെ നേപ്പാളിലെ ആദ്യത്തെ റെക്കോര്‍ഡാണിത്, ലിസെമിസ് പന്‍ക്റ്റാറ്റ ആന്‍ഡേഴ്‌സോണി, ലോകമെമ്പാടുമുള്ള ഇനങ്ങളില്‍ അഞ്ചാമത്തേത്.ലോകത്ത് ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന പുറംതോടുള്ള ജീവികളാണ് ആമകള്‍.വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ഏകദേശം 270-ഓളം വംശജാതികള്‍ ഇന്ന് ജീവിച്ചിരിക്കുന്നു, ഇവയില്‍ പലതും വംശനാശഭീഷണി നേരിടുന്നവയാണ്.മറ്റുള്ള ഉരഗങ്ങളെപ്പോലെ ആമകളും അവയുടെ ശരീരത്തിലെ ഊഷ്മാവ്(ശീത രക്തം) സമീപ പരിസ്ഥിതിക്കനുസരിച്ച് മാറ്റുന്നവയാണ്. ഇവയെ സാധാരണ ശീതരക്തമുള്ള ജീവികളായിട്ടാണ് അറിയപ്പെടുന്നത്. ഇവയും സാധാരണരീതിയില്‍ വെള്ളത്തിലേയും, കരയിലേയും വായു ശ്വസിക്കുകയും ചെയ്യുന്നു. ഇവ മുട്ടയിടുന്നത് കരയിലാണ്.കട്ടി കൂടിയ പുറന്തോട് കൂടിയതാണ് ആമകള്‍. അവയുടെ തലയും നാല് കാലുകളും തോടിനുള്ളിലേക്ക് വലിച്ചെടുത്ത് സുരക്ഷിതമാകുവാന്‍ സാധിക്കുന്നതാണ്.ഇവയുടെ പുറന്തോട് നിര്‍മ്മിച്ചിരിക്കുന്നത് പരസ്പര ബന്ധിതമായ 60 അസ്ഥികള്‍ കൊണ്ടാണ്.ആമയുടെ ശരാശരി ആയുസ്സ് സാധാരണ 90 – 150 വര്‍ഷമാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആമ അദ്വൈത മരിച്ചത് 255 വയസ്സുള്ളപ്പോള്‍ അഉ2006ല്‍ ആണ്. അതിന്റെ ജനനം അഉ1750 ല്‍ ആയിരുന്നെന്നു ഗവേഷകര്‍ പറയുന്നു. എങ്കിലും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.ഇവ വെള്ളം കുടിക്കുന്നത് മൂക്കിലൂടെയാണ്.ആണ്‍ ആമകള്‍ക്ക് പെണ്‍ ആമകളേക്കാള്‍ വലിപ്പം കുറവാണ്.5 അടി നീളമുള്ള ആമകള്‍ ഉണ്ട്.ആമകള്‍ക്ക് പല്ലുകളില്ല. പകരം ശക്തിയേറിയ ചുണ്ടുകളാണുള്ളത്.