Sunday, May 19, 2024
keralaLocal NewsNews

എരുമേലിയില്‍ മന്ത്രി കെ.റ്റി ജലീലിന്റെ കോലം കത്തിച്ചു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരെ ക്രൂരമായി മര്‍ദ്ദിച്ച പ്രതിഷേധിച്ചും,മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും എന്‍ഡിഎയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ ഇന്ന്‌  വൈകുന്നേരം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ശേഷം എരുമേലി ടൗണില്‍ മന്ത്രി കെ റ്റി ജലീലിന്റെ
കോലം കത്തിച്ചു.