Tuesday, May 7, 2024
keralaNewspolitics

സംസ്ഥാനത്ത് മദ്യവില കൂട്ടി 10 മുതല്‍ 20 വരെ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വിലകൂടി. 10 മുതല്‍ 20 രൂപ വരെയാണ് വര്‍ദ്ധിച്ചത്. ബിയറിനും വൈനിനും നാളെ മുതല്‍ വിലകൂടും. ജവാന്‍ മദ്യത്തിന് 10 രൂപ ഉയര്‍ന്ന് 610 രൂപയായി. എംഎച്ച് ബ്രാന്‍ഡ് 1020 രൂപയില്‍ നിന്ന് 1040 രൂപയായി. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ നാല് ശതമാനം വര്‍ദ്ധന വരുത്തുന്ന നിയമഭേദഗതി ബില്ലില്‍ ഇന്നലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടത്. ഇന്ന് വിജ്ഞാപനം ഇറങ്ങിയതിന് പിന്നാലെ വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വില്‍പ്പന നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇതിനേ തുടര്‍ന്ന് 195 കോടിയുടെ വരുമാന നഷ്ടമാണ് ബിവറേജസ് കോര്‍പ്പറേഷന് ഉണ്ടാവുക. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ച് ബില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനമാണ് ബില്‍ പാസാക്കിയത്.