Tuesday, May 14, 2024
keralaNews

സ്വര്‍ണ വിലയിലെ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4190 രൂപയും പവന് 33,520 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി ഗ്രാമിന് 72 രൂപ. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച കുറഞ്ഞിരുന്നു.മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ 34,400 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. കുറഞ്ഞ വില മാര്‍ച്ച് 5 ന് രേഖപ്പെടുത്തിയ 33,160 രൂപയാണ്.അതേ സമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ചൊവ്വാഴ്ച ഔണ്‍സിന് 0.30 ശതമാനം ഇടിഞ്ഞ് 1,734.10 ഡോളറിലെത്തി. കഴിഞ്ഞ 30 ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ പ്രകടനം 2.83 ശതമാനം ഇടിഞ്ഞു.സ്വര്‍ണം അടുത്ത കുതിപ്പിനായി ക്രമപ്പെടുകയാണെന്ന് വിലയിരുത്തപ്പെടുന്നു. 1780 ഡോളറിലാണ് സ്വര്‍ണത്തിന്റെ അടുത്ത പ്രതിരോധനില എന്നാണ് കണക്കാക്കുന്നത്.