Wednesday, May 8, 2024
keralaNews

കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകന് കൂടി നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകന് കൂടി നിപ്പ സ്ഥിരീകരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതോടെ നിപ്പ ബാധിച്ച ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.                                                                                             രണ്ടു പേര്‍ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുണ്ടായിരുത്. ഇതില്‍ രണ്ടാമത്തെയാളുടെ ഫലം നെഗറ്റീവ് ആണ്. മലപ്പുറം, മഞ്ചേരിയിലും, തിരുവനന്തപുരത്തും നിപ്പ സംശയിച്ച് രണ്ടു പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു.                                                                                                    തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന്റെ സ്രവങ്ങളാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചത്. നിലവില്‍ ലക്ഷണങ്ങള്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു.                                                                                           കായക്കൊടി പഞ്ചായത്തിലെ 10,11,12,13 വാര്‍ഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാര്‍ഡുകളും തിരുവള്ളൂരിലെ 7, 8, 9 വാര്‍ഡുകളും പുറമേരിയിലെ വാര്‍ഡ് നാലിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശവുമാണു പുതിയതായി കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

 ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി. ആയഞ്ചേരി പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14, 15 വാര്‍ഡുകള്‍, മരുതോങ്കര പഞ്ചായത്തിലെ 1, 2, 3, 4, 5, 12, 13, 14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ പഞ്ചായത്തിലെ 1, 2, 7, 8, 9, 20 വാര്‍ഡുകള്‍, കുറ്റ്യാടി പഞ്ചായത്തിലെ 3, 4, 5, 6, 7, 8, 9, 10 വാര്‍ഡുകള്‍, കായക്കൊടി പഞ്ചായത്തിലെ 5, 6, 7, 8, 9, 10, 11, 12, 13 വാര്‍ഡുകള്‍, കാവിലുംപാറ പഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15, 16 വാര്‍ഡുകള്‍, വില്യാപ്പള്ളി 3, 4, 5, 6, 7 വാര്‍ഡുകള്‍, ചങ്ങരോത്ത് പഞ്ചായത്തിലെ 1, 2, 19 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശവുമാണു നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍.