Sunday, May 5, 2024
keralaNews

കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍.

കൊച്ചി: കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍. അമ്മയെ പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം എത്തിയത്. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു താരം. മകന്‍ സിദ്ദാര്‍ത്ഥിന്റെ ഫ്ലാറ്റില്‍ വച്ചായിരുന്നു അന്ത്യം.

മഞ്ജു വാര്യരുടെ വാക്കുള്‍ ഇങ്ങനെ ‘അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്.

‘മോഹന്‍ലാല്‍ ‘ എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട..’ മഞ്ജു വാര്യര്‍ കുറിച്ചു.