Friday, May 17, 2024
keralaNewsObituary

കുണ്ടറയില്‍ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍

കുണ്ടറ: കൊല്ലം കുണ്ടറയില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. റൂറല്‍ എസ്പി സുനില്‍ എം.എല്‍, ഡിവൈഎസ്പി എസ്.ഷെരീഫ്, കുണ്ടറ എസ്‌ഐ ബി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)