Saturday, April 27, 2024
keralaNews

കോട്ടയത്ത് കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു

കോട്ടയം കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ചാകുന്ന മൂന്നാമത്തെ പശുവാണിത്. കോട്ടയത്ത് മാത്രം 257 പശുക്കള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കെഎസ് കാലിതീറ്റ ഉപയോഗിച്ചതിന് പിന്നാലെയാണ് പശുക്കള്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായത്.കഴിഞ്ഞയാഴ്ചയില്‍ സമാന രീതിയില്‍ കൂത്താട്ടുകുളം ഇലഞ്ഞിയിലും പശു ചത്തിരുന്നു. രോഗബാധയേറ്റ് പാലിന്റെ അളവില്‍ വന്‍ തോതിലുള്ള കുറവാണ് രേഖപ്പെടുത്തുന്നത്. കാലിത്തീറ്റയുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്കായി പൂനെയിലെ ലാബിലേക്ക് അയച്ചു. ദിവസങ്ങളോളം തളര്‍ന്ന് കിടന്നതിന് പിന്നാലെയാണ് പശുക്കള്‍ ചത്തുവീഴുന്നത്.