വൈക്കത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കിടെ ഗൃഹനാഥന് ജീവനൊടുക്കി.
കോട്ടയം: വൈക്കം തോട്ടകത്ത് സഹകരണ ബാങ്കിന്റെ ജപ്തിക്കിടെ ഗൃഹനാഥന് ജീവനൊടുക്കി. വാക്കേത്തറ സ്വദേശി കാര്ത്തികേയന് (61) ആണ് തൂങ്ങിമരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സംഭവം. തോട്ടകം സഹകരണ ബാങ്കില്‍ നിന്ന് കാര്ത്തികേയന് 2014ല്‍ വായ്പയെടുത്തിരുന്നു. വീട് ജപ്തിക്ക് സ്ഥലം അളക്കാന്‍ ഇന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. ഇതിനിടെയാണ് ജീവനൊടുക്കിയത്.