Wednesday, May 8, 2024
keralaNewspolitics

വീടിന്റെ ജനല്‍ തകര്‍ത്തു; ജനലിന് സമീപം ചോരത്തുള്ളികളും

 തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമണം. ജനല്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്. സംഭവം മോഷണ ശ്രമമോ ആക്രമണമോ ആകാമെന്ന നിഗമനത്തിലാണ് പൊലീസ്. തകര്‍ന്ന നിലയില്‍ കണ്ടെത്തിയ ജന്നലിന് സമീപം ചോരത്തുള്ളികളുമുണ്ട്. ആക്രമണം വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.