Saturday, May 4, 2024
keralaNewsObituary

കളത്തിപ്പടിയില്‍ അപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോട്ടയം : കളത്തിപ്പടിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മണര്‍കാട് കാവുംപടി സ്വദേശി കിഴക്കേതില്‍ അജോയ് വര്‍ഗീസാണ് (47) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ബൈക്കില്‍ സഞ്ചരിക്കവേ കളത്തിപ്പടിയില്‍ വച്ച് റോഡരികില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന്റെ ഡോര്‍ അശ്രദ്ധമായ തുറന്നതിനെ തുടര്‍ന്ന് റോഡില്‍ വീണ അജോയിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ അര്‍ദ്ധ രാത്രിയോടെ മരിച്ചു.കോട്ടയം ഭാഗത്ത് നിന്ന് മണര്‍കാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. ഈ സമയം സമീപത്തെ ഹോട്ടലിലേക്ക് മുട്ടയുമായി എത്തിയതായിരുന്നു പിക്കപ്പ് വാന്‍. കൂരോപ്പട ചെന്നാമറ്റം കിഴക്കേതില്‍ വീട്ടില്‍ വര്‍ഗീസിന്റെയും (വിമുക്തഭടന്‍ ) ഏലിയാമ്മയുടെയും മകനാണ്. ഷേര്‍ളിയാണ് അജോയിയുടെ ഭാര്യ.മകന്‍ : അലന്‍ (വിദ്യാര്‍ത്ഥി)