Saturday, May 4, 2024
keralaLocal NewsNews

എരുമേലി കൊരട്ടിയിൽ ഓട്ടോ അപകടം ; ഒരു കുട്ടി മരിച്ചു.

എരുമേലി കൊരട്ടിയിൽ ഓട്ടോ അപകടം .വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടി മരിച്ചു .ഇന്ന് വൈകിട്ട് അഞ്ചിന് മണിയോടെ കൊരട്ടി കാന്താരി വളവിലായിരുന്നു അപകടം .കുറുവാമൂഴി അഞ്ചാം മൈൽ സ്വദേശിയും , ഓട്ടോ ഡ്രൈവറുമായ പള്ളിക്കശേരി പി ഒ ദേവസ്യ ( തങ്കച്ചൻ ) യും കുടുംബവുമാണ് സഞ്ചരിച്ചിരുന്നത് . ദേവസ്യയുടെ മകന്റെ മകനാണ് മരിച്ചത്‌.ഭാര്യ , ജോളിയും മറ്റുള്ളവരുമാണ് ഓട്ടോയിലുണ്ടായിരുന്നത് . ഇവർ എരുമേലിയിൽ നിന്നും കുറുവാ മൂഴി ഭാഗത്തേക്ക് പോകുകയായിരുന്നു.കുട്ടികളടക്കം  4 പേർക്ക് പരിക്കേറ്റ് .പരിക്കേറ്റവരെ എരുമേലി ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കുട്ടിയേയും – അമ്മയേയും പോലീസ് വാഹനത്തിലാണ് എരുമേലി ആശുപത്രിയിൽ നിന്നും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി.