Saturday, May 4, 2024
keralaNewspolitics

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ശ്രീനിവാസനും ട്വന്റി20യില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കിഴക്കമ്പലം കടന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നടത്തിയ പരീക്ഷണം വന്‍ വിജയമായതോടെ നിയമസഭാ പരീക്ഷണത്തിനിറങ്ങുന്ന ട്വന്റി20 ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രന്‍, പെരുമ്പാവൂരില്‍ ചിത്ര സുകുമാരന്‍, കോതമംഗലത്ത് ഡോ. ജോസ് ജോസഫ്, മൂവാറ്റുപുഴയില്‍ സി.എന്‍. പ്രകാശ്, വൈപ്പിനില്‍ ഡോ. ജോബ് ചക്കാലക്കല്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും തദ്ദേശീയരും സുപരിചിതരുമായ ആളുകളെയാണ് സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത് എന്നത് പ്രത്യേകതയാണ്.അതേസമയം, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, നടന്‍ ശ്രീനിവാസന്‍, സംവിധായകന്‍ സിദ്ദിഖ് ഉള്‍പ്പടെയുള്ളവര്‍ ട്വന്റി20യില്‍ ചേര്‍ന്നിട്ടുണ്ട്. ട്വന്റി20 പാര്‍ട്ടി രൂപീകരിച്ച ഏഴംഗ അഡൈ്വസറി ബോര്‍ഡില്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയെ ചെയര്‍മാനായി തിരഞ്ഞെടുത്തതായി പാര്‍ട്ടി പ്രസിഡന്റ് സാബു പറഞ്ഞു. 20 അംഗ കമ്മിറ്റിയായി ഇതിനെ വിപുലപ്പെടുത്തും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെയായിരിക്കും മല്‍സരം. അഴിമതി മുക്ത സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.