Friday, May 3, 2024
keralaNews

കൊച്ചിയില്‍ ഇതര സംസ്ഥാനക്കാരിയായ എട്ട് വയസ്സുകാരിക്ക് പീഡനം.

കൊച്ചി : കൊച്ചിയില്‍ ബംഗാള്‍ സ്വദേശിനിയായ എട്ട് വയസ്സുകാരിക്ക് പീഡനം. രണ്ടുപേര്‍ അറസ്റ്റിലായി. എട്ട് വയസുകാരിയെ പീഡിപ്പിച്ച ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുണ്‍ വയസ്സ് എന്നിവരാണ് അറസ്റ്റിലായത്. അമ്മയെ നഷ്ടപ്പെട്ട കുട്ടി അമ്മയുടെ സഹോദരിക്ക് ഒപ്പമാണ് കഴിഞ്ഞിരുന്നത്.ഒന്നാം ക്ലാസുകാരി പീഡിപ്പിക്കപ്പെടുന്നു എന്ന അറിഞ്ഞതോടെ കുട്ടിയെ കൌണ്‍സിലിങ്ങിന് വിധേയയാക്കി. അപ്പോഴാണ് നിരന്തരം പീഡിപ്പിക്കുന്നതായി ഉറപ്പിച്ചത്. മദ്യപിച്ചെത്തുന്ന പ്രതികള്‍ സ്ഥിരമായി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പ്രതികള്‍ക്കെതിരെ പോക്‌സോ പ്രകാരം പൊലീസ് കേസെടുത്തു.