Thursday, May 2, 2024
keralaNews

കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

തൃശൂര്‍: കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു. ആറാട്ടുപുഴയില്‍ വിവാഹ വിരുന്നില്‍ പങ്കെടുക്കാന്‍ പോയ കുടുംബാംഗങ്ങളാണ് കാറിലുണ്ടായിരുന്നത്. ഒല്ലൂര്‍ ചീരാച്ചി യശോറാം ഗാര്‍ഡന്‍സില്‍ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), കൊച്ചുമകന്‍ സമര്‍ഥ് (6) എന്നിവരാണു മരിച്ചത്. കരുവന്നൂര്‍ പുഴയിലേക്കു വീണ കാര്‍ 20 മിനിറ്റിലേറെ പുഴയില്‍ കുടുങ്ങി. രാജേന്ദ്ര ബാബുവാണ് കാര്‍ ഓടിച്ചത്. ആകെ 4 പേര്‍ കാറില്‍ ഉണ്ടായിരുന്നു.

രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിനെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പറിയുകയായിരുന്നു. കാര്‍ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.