Sunday, April 28, 2024
keralaNews

കൊച്ചിയില്‍ വീണ്ടും കേബിള്‍ കുടുങ്ങി അപകടം: ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കൊച്ചിയില്‍ വീണ്ടും കേബിള്‍ കുടുങ്ങി അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. മരട് സ്വദേശിയായ അനില്‍കുമാറിനാണ് പരിക്കേറ്റത്. കൊച്ചി വെണ്ണലയിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിളാലാണ് ബൈക്ക് കുടുങ്ങിയത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അനില്‍കുമാറിനെ കോട്ടയം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇത് ആദ്യമായല്ല കൊച്ചിയില്‍ നിന്ന് സമാനമായ അപകടമുണ്ടാവുന്നത്. ഡിസംബര്‍ അവസാനവാരം എറണാകുളം സൗത്ത് സ്വദേശി സാബുവും ഭാര്യ സിന്ധുവും ഇരുചക്രവാഹന യാത്രയ്ക്കിടെ കേബിളില്‍ കുരുങ്ങി പരിക്കേറ്റിരുന്നു. റോഡിന് കുറുകെ താഴ്ന്ന നിലയിലായിരുന്നു കേബിള്‍ സാബുവിന്റെ കഴുത്തില്‍ കുരുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ ജൂണില്‍ കാക്കനാട് അലന്‍ എന്ന 25 കാരന്‍ കേബിള്‍ കുരുങ്ങി മരണപ്പെട്ടിരുന്നു.