Thursday, April 25, 2024
keralaNews

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുള്ളത്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ പെയ്തേക്കും. ചൊവ്വാഴ്ചയോടെ മഴ ആരംഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.മഡഗാസ്‌ക്കര്‍ ദ്വീപിന് സമീപം രൂപം കൊണ്ട ചുഴലിക്കാറ്റാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണമാകുന്നത്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തണുത്ത ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.എന്നാല്‍ കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.