Monday, April 29, 2024
keralaNewspolitics

ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : നികുതിയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ബിജെപിയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിഞ്ഞു. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. സഭ ഇനി ഫെബ്രവരി 27 ന് ചേരും.ഇന്ദ സെസ് അടക്കം പ്രഖ്യാപിച്ച നികുതികള്‍ ഒന്നും പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ സഭയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു രൂപ കുറയ്ക്കുമെന്ന് മാദ്ധ്യമങ്ങളാണ് പറഞ്ഞതെന്നും സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. പ്രത്യേക ഫണ്ടായാണ് ഇന്ധന സെസ് സമാഹരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പിന്നാലെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. കടം വാങ്ങി ധൂര്‍ത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് സര്‍ക്കാരനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു രൂപയുടെ നികുതി ബാധ്യത പോലും അധികമില്ലാതെയാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ് സംസ്ഥാന ബജറ്റെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.