Friday, May 17, 2024
Newspoliticsworld

നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു

ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി ആയിരുന്ന നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ആറാം തവണയാണ് മന്ത്രിസഭ ഉണ്ടാകുന്നത്. 120 അംഗ നെസെറ്റില്‍ 63 പേരുടെ പിന്തുണയാണ് നെതന്യാഹുവിനുള്ളത്. നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പുറമെ തീവ്ര വലതുപക്ഷ നിലപാടുള്ള ദേശീയ മത പാര്‍ട്ടികളും മന്ത്രിസഭയെ പിന്തുണയ്ക്കുന്നുണ്ട്.                   54 പേരാണ് നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരായി വോട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡും 73കാരനായ നെതന്യാഹുവിന് സ്വന്തമാണ് .                                                           

 

തങ്ങള്‍ക്ക് വോട്ട് ചെയ്തതും ചെയ്യാത്തതുമായ എല്ലാ ഇസ്രായേല്‍ പൗരന്മാരേയും സേവിക്കുക എന്ന കര്‍ത്തവ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ ആണവരാജ്യമാകുന്നത് തടയുക, രാജ്യത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ എത്തുന്ന ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുക,                                                              കൂടുതല്‍ അറബ് രാജ്യങ്ങളെ എബ്രഹാം ഉടമ്പടിയില്‍ കൊണ്ടുവരിക തുടങ്ങിയവയാണ് അടിയന്തര ലക്ഷ്യങ്ങള്‍ എന്ന് നെതന്യാഹു വ്യക്തമാക്കി.