Saturday, May 11, 2024
EntertainmentkeralaNewsObituary

സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് (65) അന്തരിച്ചു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയല്‍ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമായിരുന്നു.  കരള്‍ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.                                       രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്.ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം കഴിഞ്ഞ് ഇറങ്ങിയ അദ്ദേഹം, 1977 ലെ സംഗമം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. ദീര്‍ഘകാലം ശ്രീകുമാരന്‍ തമ്പിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.                                                                                                                               ഇത് നല്ല സിനിമ തമാശ എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴിലും നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. തൃശ്ശൂരിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്‌കാരം നാളെ നടക്കും.