Saturday, May 4, 2024
indiakerala

ബ്രിട്ടനെ വിറപ്പിച്ച റാണി ”കിട്ടൂര്‍ ചെന്നമ്മ”

sunday special
[email protected]

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച തെന്നിന്ത്യയുടെ റാണിയായിരുന്ന കിട്ടൂര്‍ ചെന്നമ്മ ധീരതയുടെയും ഭരണ നൈപുണ്യത്തിന്റെയും സ്വദേശാഭിമാനത്തിന്റെയും പ്രതീകമായിരുന്നു. ജനനം 23 ഒക്ടോബര്‍ 1778യായിരുന്നു.കുട്ടിക്കാലത്തു തന്നെ വാള്‍പ്പയറ്റിലും അശ്വാഭ്യാസത്തിലും അമ്പെയ്ത്തിലും നിപുണയായിരുന്നു അവര്‍. തുടര്‍ന്ന് കിട്ടൂരിന്റെ ഭരണ സാരഥ്യമേറ്റെടുത്ത അവര്‍ രാജ മല്ലസര്‍ജയെ വിവാഹം ചെയ്തു. ഒരു മകനുണ്ടായിരുന്നത് അകാലത്തില്‍ മരിച്ചതോടെ ശിവലിംഗപ്പ എന്ന കുമാരനെ റാണി ദത്തെടുത്തു. എന്നാല്‍ ഡല്‍ഹൗസി പ്രഭുവിന്റെ ദത്തപഹാരനയം ചൂണ്ടിക്കാട്ടി ബ്രിട്ടീഷുകാര്‍ അത് നിരസിച്ചു. ബ്രിട്ടീഷുകാരുടെ തീരുമാനം റാണി ചെന്നമ്മ അംഗീകരിച്ചില്ല.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്വം ചോദ്യം ചെയ്ത റാണി ചെന്നമ്മയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. 200 സൈനികരുമായി കിട്ടൂര്‍ ആക്രമിച്ച ബ്രിട്ടീഷുകാര്‍ മുന്നില്‍ നിന്നു പോര്‍ നയിച്ച റാണിക്കു മുന്നില്‍ തോറ്റോടി. കളക്ടര്‍ ജോണ്‍ താക്കര്‍ കൊല്ലപ്പെട്ടു.

ബ്രിട്ടീഷ് ഓഫീസര്‍മാരായ വാള്‍ട്ടര്‍ ഏലിയട്ടും സ്റ്റീവന്‍സണും തടവുകാരായി. യുദ്ധം ഒഴിവാക്കാം എന്ന് ഇംഗ്ലീഷ് സൈനികത്തലവന്‍ സമ്മതിച്ചതിനാല്‍ രണ്ടു ഓഫീസര്‍മാരെയും റാണി വിട്ടയച്ചു. എന്നാല്‍ റാണി വഞ്ചിക്കപ്പെട്ടു കൂടുതല്‍ പേരുമായി യുദ്ധത്തിനെത്തിയ ബ്രിട്ടീഷുകാരോട് സധീരം പോരാടിയെങ്കിലും ചെന്നമ്മ തടവുകാരിയാക്കപ്പെട്ടു. ബലിഹൊങ്കല്‍ കൊട്ടാരത്തിലെ തടങ്കല്‍ പാളയത്തില്‍ വച്ച് 1829 ഫെബ്രുവരി 21 ന് ആ ധീര വനിത അന്ത്യശ്വാസം വലിച്ചു.ഝാന്‍സിയിലെ റാണി ലക്ഷ്മീ ഭായി ജനിക്കുന്നതിന് അരനൂറ്റാണ്ട് മുന്‍പ് ബ്രിട്ടീഷ് മേധാവിത്വത്തെ എതിര്‍ത്ത ആദ്യ വനിതാ ഭരണാധികാരിയായി റാണി ചെന്നമ്മയെ കണക്കാക്കുന്നു റാണി ചെന്നമ്മ നേടിയ ഐതിഹാസികമായ വിജയംഇന്നും കര്‍ണാടകയില്‍ ആഘോഷിക്കപ്പെടുന്നു.പാര്‍ലമെന്റില്‍ റാണിയുടെ പ്രതിമ സ്ഥാപിച്ച് ഭാരതസര്‍ക്കാര്‍ അവരെ ആദരിച്ചു. ബ്രിട്ടീഷുകാരുടെ പാദ സേവ ചെയ്യാന്‍ മത്സരിച്ച നാട്ടു രാജാക്കന്മാരുടെയില്‍ സ്വാഭിമാനമുള്ള വനിതാ ഭരണാധികാരിയായി ജ്വലിച്ചു നിന്ന റാണി ചെന്നമ്മ സ്വാതന്ത്ര്യ സമരഗാഥയിലെ തിളങ്ങുന്ന അദ്ധ്യായമാണ്.2020 ഒക്ടോബര്‍ 23 റാണി ചെന്നമ്മയുടെ 248 മത് ജന്മവാര്‍ഷികം ജനങ്ങള്‍ ആഘോഷിച്ചു.